03:24pm 30 July 2026
NEWS
ലൈവ് ഷോയിൽ ​ നടിയുടെ സ്തനങ്ങളിൽ തഴുകി സഹ അവതാരക
04/04/2025  04:30 PM IST
nila
ലൈവ് ഷോയിൽ ​ നടിയുടെ സ്തനങ്ങളിൽ തഴുകി സഹ അവതാരക

എബിസിയുടെ  ‘ദ വ്യൂ’ എന്ന ടോക്ക് ഷോ ലോകമെമ്പാടുമുള്ള ടെലിവിഷൻ പ്രേമികൾ ആകാംക്ഷയോടെ കാണുന്ന പ്രോ​ഗ്രാമാണ്. അമേരിക്കൻ നടിയും ടെലിവിഷൻ അവതാരകയും എഴുത്തുകാരിയുമായ വൂപ്പി ഗോൾഡ്ബെർഗ് ആണ് ഈ ഷോ നിയന്ത്രിക്കുന്നത്. ഇപ്പോഴിതാ, ‘ദ വ്യൂ’ എന്ന ടോക്ക് ഷോ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ലൈവ് പ്രോ​ഗ്രാമിനിടെ വൂപ്പി ഗോൾഡ്ബെർഗിന്റെ സ്തനങ്ങളിൽ തഴുകിയിരിക്കുകയാണ് പ്രോ​ഗ്രാമിന്റെ സഹ​ അവതാരകയും ഹാസ്യ നടിയുമായ ജോയ് ബെഹർ.

ഇടവേള കഴിഞ്ഞ് പ്രോ​ഗ്രാം തുടങ്ങിയപ്പോഴാണ് പ്രേക്ഷകർ പോലും അമ്പരന്ന പെരുമാറ്റം ജോയ് ബെഹറിന്റെ ഭാ​ഗത്തുനിന്നും ഉണ്ടായത്. "വൂപ്പി വളരെ ഇക്കിളിപ്പെടുത്തുന്ന ആളാണെന്ന് ഞാൻ അടുത്തിടെ കണ്ടെത്തി" എന്നായിരുന്നു ജോയ് ബെഹർ താരത്തെ കളിയാക്കിയത്. ഇതിന് പിന്നാലെ ബെഹർ കൈ നീട്ടി ഗോൾഡ്ബെർഗിന്റെ മാറിൽ തൊട്ടു. ഗോൾഡ്ബെർഗ് പെട്ടെന്ന് പിന്നോട്ട് മാറുകയും ചെയ്തു. താൻ ഞെട്ടിപ്പോയെന്നും അത് തന്റെ സ്തനങ്ങളാണെന്നും ​ഗോൾഡ്ബെർ​ഗ് പ്രതികരിക്കുകയും ചെയ്തു. 

ടെലിവിഷൻ ഷോ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരും സംഭവത്തിൽ ഞെട്ടി. എന്തായാലും ഹാസ്യനടിയുടെ അപ്രതീക്ഷിത പെരുമാറ്റമാണ് ഇപ്പോൾ സൈബറിടങ്ങളിലും ചർച്ചാവിഷയം. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img